NEWS
എം ടി എച്ച് ക്രിക്കറ്റ് ടൂർണമെൻ്റ് തുടങ്ങി
05/01/2026 09:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി : Dr Varghese Pulickal Memorial MTH സീസൺ വൺ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ തുടങ്ങി. ഇരുപതോളം ആശുപത്രികൾ പങ്കെടുക്കുന്ന ടൂർണമെൻ്റ് സിനിമാതാരം ഷിയാസ് കരീം ഉദ്ഘാടനം ചെയ്തു . മെഡിക്കൽ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ പി വി ലൂയിസ്, പ്രസ് ക്ലബ്ബ് സെക്രട്ടറി ഷജിൽ കുമാർ എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന സൗഹൃദ മത്സരത്തിൽ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഡോക്ടേഴ്സും എറണാകുളം പ്രസ് ക്ലബ്ബ് ടീമും പങ്കെടുത്ത സൗഹൃദ മത്സരത്തിൽ പ്രസ് ക്ലബ് ടീം എട്ട് വിക്കറ്റിന് വിജയിച്ചു. രഞ്ജു മത്തായി മാൻ ഓഫ് ദ് മാച്ചായി.സൗഹൃദ മത്സരത്തിന്റെ സമ്മാനദാനം സച്ചിൻ ബേബി നിർവഹിച്ചു.രഞ്ജി പ്ലേയർ പി. രാമചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്നാണ് ഫൈനൽ മത്സരം .
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







